പള്ളുരുത്തി: ഡി.വൈ.എഫ്.ഐ പള്ളുരുത്തി സൗത്ത് മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഹോമിയോ മെഡിക്കൽ ക്യാമ്പും രക്തധാന സേന രൂപീകരണവും നടത്തി. സംസ്ഥാന കമ്മറ്റിയംഗം സോളമൻസിജു ഉദ്ഘാടനം ചെയ്തു. എ.എസ്.അഖിൽ, മിഥുൻ പ്രകാശൻ, സുനീഷ്, എവിൻ ആന്റണി, ശ്രീജിത്ത് ദാസ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.ഡോ.അർച്ചന സുരേഷ് പരിശോധന നടത്തി.