പള്ളുരുത്തി: പെരുമ്പടപ്പ് ശങ്കരനാരായണ ക്ഷേത്രത്തിൽ തിരുവുത്സവത്തിന് 6 ന് വൈകിട്ട് 9ന് കൊടിയേറും. തന്ത്രി എ.എൻ.ഷാജി, മേൽശാന്തി വി.കെ.സന്തോഷ് എന്നിവർ കാർമ്മികത്വം വഹിക്കും. ഉച്ചക്ക് പ്രസാദ ഊട്ട്. എസ്.ഡി.പി.വൈ പ്രസിഡന്റ് എ.കെ.സന്തോഷ് ഭദ്രദീപ പ്രകാശനം നടത്തും.വൈകിട്ട് 6ന് ഭക്തിഗാനാമൃതം .തുടർന്നുള്ള ദിവസങ്ങളിൽ കളമെഴുത്ത് സർപ്പം പാട്ട്, നൃത്തസന്ധ്യ, ലളിത സഹസ്രനാമം, കലാസന്ധ്യ - മിനി സ്റ്റേജ് ഷോ ഗജപൂജ ആനയൂട്ട്, പകൽപ്പൂരം, കൊച്ചിൻ നിറവിന്റെ നാടൻ പാട്ടും ദൃശ്യാവിഷ്ക്കരണവും എന്നിവ നടക്കും. 9 ന് പള്ളിവേട്ടയും 10 ന് ആറാട്ടും നടക്കും. പുലർച്ചെ 2ന് ആറാട്ടിനു പുറപ്പാട് കോതകുളങ്ങര ശാസ്താ ക്ഷേത്രക്കുളത്തിൽ നിന്നും ആറാട്ട് കഴിഞ്ഞ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ എത്തിച്ചേരും. തുടർന്ന് ആറാട്ട് എതിരേൽപ്പ് പറ.ഭാരവാഹികളായ വി.ആർ.അശോകൻ, പി.കെ.ബാലസുബ്രഹ്മണ്യൻ, സി.വി.ദിലീപ് കുമാർ, കെ.എസ്.ശിവൻ പരിപാടികൾക്ക് നേതൃത്വം നൽകും.