renjith-bjp-
രജ്ഞിത്ത് എസ്. ഭദ്രൻ

പറവൂർ : ബി.ജെ.പി പറവൂർ നിയോജക മണ്ഡലം പ്രസിഡന്റായി രജ്ഞിത്ത് എസ്. ഭദ്രനെ തിരഞ്ഞെടുത്തു. ആർ.എസ്.എസ്. എ.ബി.വി.പി എന്നി സംഘടനകളിലൂടെ ബി.ജെ.പിയിലെത്തിയ രജ്ഞിത്ത് പറവൂർ നഗരം കമ്മിറ്റി ജനറൽ സെക്രട്ടറിയാണ്. വിദേശത്തു നിന്നും രണ്ട് ബിരുദാനന്തര ബിരദം നേടിയിട്ടുണ്ട്. അമൃതാനന്ദമയി ആശ്രമം ആദിവാസി ഗ്രാമങ്ങളിൽ നടത്തിയ വികസന പ്രവർത്തനങ്ങളിൽ ആരോഗ്യ വിഭാഗത്തിന്റെ സംയോജകനായിരുന്ന രജ്ഞിത്ത് ഇപ്പോൾ അമൃതാനന്ദമയി മഠത്തിന്റെ പ്രൊജക്റ്റ്‌ കൺസൽട്ടന്റാണ്.