വൈപ്പിൻ : പ്ലാസ്റ്റിക് കിറ്റുകളുടെ ഉപയോഗം നിർത്തലാക്കുവാൻ അംഗങ്ങൾക്ക് തുണിസഞ്ചി വിതരണം ചെയ്ത് കർത്തേടം സഹൃദയ റസിഡൻസ് അസോസിയേഷൻ പുതുവർഷത്തെ വരവേറ്റു. 160 കുടുംബങ്ങൾക്കാണ് തുണിസഞ്ചികൾ നൽകിയത്. പ്രസിഡൻറ് പ്രമോദ് മാലിപ്പുറം ഉദ്ഘാടനം ചെയ്തു. ജില്ലാ ഭരണകൂടവുമായി സഹകരിച്ച് തുണിസഞ്ചി നിർമ്മാണ യൂണിറ്റ് ആരംഭിക്കാനും അസോസിയേഷൻ തീരുമാനിച്ചു. സെക്രട്ടറി സബീന സെബാസ്റ്റ്യൻ, കെ വി സുധീശൻ, ഗിൽബർട്ട് ഇട്ടികുന്നത്ത്, ജോസഫ് കരാക്കശ്ശേരി, കെ എസ് വിനോദ്, ആനി ഷൈനി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികളും നടത്തി.