prmedical-camp
കുട്ടികൾക്കായുള്ള ഹൃദയരോഗ പരിശോധന ക്യാമ്പ് എസ്. ശർമ്മ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : പറവൂരിനെ ഹൃദയരോഗ വൈകല്യമില്ലാത്ത കുട്ടികളുടെ താലൂക്കാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് കൊച്ചി ആസ്റ്റർ മെഡിസിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഹൃദയരോഗ പരിശോധന ക്യാമ്പ് നടത്തി. 18 വയസിൽ താഴെയുള്ള കുട്ടികൾക്കാണ് ക്യാമ്പ്. താലൂക്കിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും, സഹകരണ ബാങ്കുകളും സഹകരിച്ചാണ് പദ്ധതി . തുടർ ചികിത്സ ആവശ്യമുള്ള കുട്ടികൾക്ക് ഇതിന്റെ ഭാഗമായി സൗകര്യമൊരുക്കും. എസ്. ശർമ്മ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എം. അംബ്രോസ്, എ.ഐ. നിഷാദ്, ടി.ജി. അനൂപ്, സഹകരണ ബാങ്ക് പ്രസിഡന്റുമാരായ ആർ.കെ. സന്തോഷ്, സി.എ. രാജീവ്, വി.എസ്. പ്രതാപൻ, പി.പി. ജോസ്, പി.കെ. ബാബു, പ്രത്യാശ പാലിയേറ്റീവ് കെയർ പ്രതിനിധി കെ. ചന്ദ്രൻ, ബാങ്ക് സെക്രട്ടറി. ടി.ജി. മിനി തുടങ്ങിയവർ സംസാരിച്ചു.