കൊച്ചി: ന്യൂജേഴ്സി കേന്ദ്രമായുള്ള ശ്രീപത്മ നൃത്യം അക്കാഡമി ഒഫ് പെർഫോമിംഗ് ആർട്സ് ആൻഡ് റിസർച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കാക്കനാട് നൃത്തവിദ്യാലയം ഞായറാഴ്ച ആരംഭിക്കുന്നു. അക്കാഡമി സ്ഥാപകയും പ്രശസ്ത ഭരതനാട്യം നർത്തകിയുമായ ബാലാദേവി ചന്ദ്രശേഖറിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാവും പ്രവർത്തനം.ബാലാദേവിയുടെ ശിഷ്യയും സെന്റർ ഡയറക്ടറുമായ വിദ്യാഹരി നേതൃത്വം നൽകും. ഉദ്‌ഘാടനത്തോടനുബന്ധിച്ച് വൈകിട്ട് ആറിന് കാക്കനാട് മാവേലിപുരം എൻ.കെ.എസ്.ടവറിലെ എലഗൻസ് കൺവെൻഷൻ സെന്ററിൽ ബാലാദേവിയുടെ ഭരതനാട്യം അരങ്ങേറും.പ്രവേശനം സൗജന്യം.വിവരങ്ങൾക്ക് 7736357872.