ഫോർട്ട് കൊച്ചി: വിഷ്ണു മാരിയമ്മൻ ക്ഷേത്രത്തിൽ അമ്മൻകുട മഹോത്സവത്തിന് ഇന്ന് തുടക്കം കുറിക്കും.വൈകിട്ട് ശുദ്ധികലശം. 4 ന് ഉച്ചക്ക് സമൂഹസദ്യ. വൈകിട്ട് ഭഗവതി സേവ കാപ്പ്കെട്ട് .5 ന് പുലർച്ചെ 6 ന് ഗണപതിഹോമം. തുടർന്ന് സത്യകരം -അഗ്നിപ്രവേശം എന്നിവ നടക്കും. ഭാരവാഹികളായ എം.എം.കൃഷ്ണൻ ആചാരി, എൻ.ഗോവിന്ദൻ ആചാരി, സാജേഷ് ബാലൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.