അങ്കമാലി ∙ കേരള പുലയൻ മഹാസഭ ആലുവ താലൂക്ക് കമ്മിറ്റിയുടെയും യൂത്ത്
മൂവ്മെന്റ്, മഹിളാ കമ്മിറ്റികളുടെയും നേതൃത്വത്തിൽ താലൂക്ക് സമ്മേളനവും
കുടുംബ സംഗമവും അവാർഡ് വിതരണവും റോജി എം.ജോൺ എംഎൽഎ ഉദ്ഘാടനം
ചെയ്തു.താലൂക്ക് പ്രസിഡന്റ് കെ.പി.പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ്
പ്രസിഡന്റ് സി.എ പത്മനാഭൻ ,സെക്രട്ടറി പി.കെ വേലായുധൻ, ജോയിന്റ്
സെക്രട്ടറി കെ.ടി.രവി, എം.കെ ഉണ്ണിമോൻ, എൻ.കെ.ഉണ്ണിക്കൃഷ്ണൻ, സംസ്ഥാന
കമ്മിറ്റി അംഗം ടി.എ.സുബ്രൻ, കെപിവൈഎം സംസ്ഥാന കമ്മിറ്റി അംഗം സുധിൻ
ചന്ദ്രൻ, കെപിഎംഎഫ് സംസ്ഥാന കമ്മിറ്റി അംഗം രേവതി ജയേഷ്, സംസ്ഥാന ജനറൽ
സെക്രട്ടറി പി.പി.അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.