നെടുമ്പാശേരി: പാന്റിന്റെ അരപ്പട്ടയിലും, കാലിന്റെ അടിയിലും ഒളിപ്പിച്ച് കടത്തികൊണ്ടുവന്ന 1.431 കിലോ സ്വർണമിശ്രിതം കൊച്ചി വിമാനത്താവളത്തിൽ പിടികൂടി. ദുബായിൽ നിന്നും എത്തിയ തൃശൂർ സ്വദേശി എം.പി. സുധീഷാണ് പ്രതി.

മൊത്തം നാല് പാക്കറ്റ് സ്വർണമിശ്രിതമാണ് ഇയാളുടെ പക്കൽ ഉണ്ടായിരുന്നത്.

ഇരുകാലുകളുടെയും അടിയിലും സ്വർണമിശ്രിതം ഒളിപ്പിച്ച് ഷൂസും ധരിച്ചിരുന്നു. വിമാനത്താവളത്തിലെ കസ്റ്റംസ് എയർഇന്റലിജൻസ് വിഭാഗമാണ് സ്വർണമിശ്രിതം പിടികൂടിയത്.