വൈപ്പിൻ : കുഴുപ്പിള്ളി ഓട്ടോ സ്റ്റാൻഡിലെ പാലക്കൽ സിദ്ധിക്കിന്റെ അലിഫ് ഓട്ടോറിക്ഷ കളമശ്ശേരി മെഡിക്കൽ കോളേജിൽമോഷണം പോയി. ചൊവാഴ്ച രാത്രിഏഴ് മണിയോടെ ആശുപത്രിയിൽ ചികിത്സയിൽകഴിയുന്ന ബന്ധുവിനെ കുടുംബാഗങ്ങളോടൊപ്പം സന്ദർശിച്ച് മടങ്ങി വന്നപ്പോഴാണ് ഓട്ടോറിക്ഷ നഷ്ടപ്പെട്ട വിവരം അറിയുന്നത്. ആശുപത്രിയിലെ സെക്യൂരിറ്റിയിൽ പാർക്കിംഗ് ഫീസ് നല്കിയ രസീത് സിദ്ധിക്കിന്റെ കൈവശം ഉണ്ട്. . കളമശ്ശേരി പൊലീസിൽ പരാതി നൽകി. വാഹനത്തെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9645688202 എന്ന നമ്പറിൽ അറിയിക്കണം.