ആലുവ: മാർ അത്തനേഷ്യസ് ട്രോഫിക്കു വേണ്ടിയുള്ള 19ാമത് ഇൻറർ സ്‌കൂൾ ഇൻവിറ്റേഷൻ ഫുട്‌ബോൾ ടൂർണ്ണമെന്റിനോടനുബന്ധിച്ച് നടക്കുന്ന പ്രാദേശിക ടീമുകളുടെ മിനി മാറ്റ് ടൂർണ്ണമെന്റിൽ കുട്ടമശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌ക്കൂളിന് വിജയം.
തേവര സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിനെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് കുട്ടമശ്ശേരി പരാജയപ്പെടുത്തിയത്. രണ്ടാമത്തെ മത്സരത്തിൽ കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്‌കൂൾ മറുപടിയില്ലാത്ത അഞ്ചു ഗോളുകൾക്ക് എളമക്കര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിനെ പരാജയപ്പെടുത്തി.

ഇന്ന് നടക്കുന്ന ആദ്യ ക്വാട്ടർ ഫൈനൽ മത്സരത്തിൽ പെരുമ്പാവൂർ ആശ്രമം ഹയർ സെക്കൻഡറി സ്‌കൂളും സൗത്ത് വാഴക്കുളം ഏഴിപ്പുറം ഗവ. ഹയർ സെക്കൻൻഡറി സ്‌കൂളും ഏറ്റുമുട്ടും.

രണ്ടാമത്തെ ക്വാട്ടർ ഫൈനൽ മത്സരത്തിൽ കുട്ടമശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളുംകോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്‌കൂളും മാറ്റുരയ്ക്കും.