പറവൂർ : കരിമ്പാടം ധർമ്മാർത്ഥദായിനി സഭ ശ്രീവല്ലീശ്വരി ക്ഷേത്രത്തിൽ മഹോത്സവത്തിന് പറവൂർ രാകേഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. ഇന്ന് വൈകിട്ട് താലം എഴുന്നള്ളിപ്പ്, ശ്രീനാരായണ കൃതികളുടെ ആലാപനം, . ആറാട്ട് മഹോത്സവദിനമായ 9ന് രാവിലെ പറയ്‌ക്കെഴുന്നള്ളിപ്പ്, നാരായണീയ പാരായണം, ഉച്ചയ്ക്ക് ആറാട്ടുസദ്യ, വൈകിട്ട് ആറാട്ടുബലി, ആറാട്ട് പുറപ്പാട്, ഏഴരയ്ക്ക് തിരിച്ചെഴുന്നള്ളിപ്പ്, ആറാട്ടുവിളക്ക്. രാത്രി വലിയകുരുതി സർപ്പണത്തിനു ശേഷം കൊടിയിറങ്ങും.