പെരുമ്പാവൂർ: കേരള സ്റ്റേറ്റ് ടിംമ്പർ മർച്ചന്റ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം വനം വകുപ്പ് മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് വക്കച്ചൻ പുല്ലാട്ട് അദ്ധ്യക്ഷത വഹിക്കും. പെരുമ്പാവൂരിൽ മുസ്ലീം ജമാഅത്ത് ഓഡിറ്റോറിയത്തിൽ വൈകീട്ട് മൂന്നിന് നടക്കുന്ന ചടങ്ങിൽ സംസ്ഥാത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 1000 പ്രതിനിധികൾ പങ്കെടുക്കും. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുഖ്യപ്രഭാക്ഷണം നടത്തും. അസീസ് പാണ്ഡ്യാരപ്പിള്ളി, സി.എം ഇസ്മയിൽ, വി.റ്റി ജോണി, കെ.വി ശ്രീനിവാസൻ, കെ.ജെ വർക്കി, ബി ശശീധരൻ, സി.എച്ച് മുനീർ, ബേബി കൊല്ലക്കൊമ്പിൽ, കെ. അനിൽകുമാർ, അൽ അമീർ, മുജീബ് അടൂർ, കെ.എം. ഷാഫി, കെ.ജി സത്യൻ, എൻ.കെ സുകുമാരൻ, അക്ബർ പൂന്തല എന്നിവർ പങ്കെടുക്കും.
മര വ്യവസായ മേഖല ഗുരുതരമായ പ്രതിസന്ധി നേരിടുകയാണ്. സാമ്പത്തിക മാന്ദ്യവും, ജി.എസ്.ടി പരിഷ്‌കാരങ്ങളും പെട്രോളിയം വിലവർദ്ധനയും വ്യാപാര മേഖലയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ആവശ്യങ്ങൾ മുൻ നിർത്തി മരങ്ങൾ നട്ട കർഷകരും പ്രതിസന്ധിയിലാണെന്ന് ഭാരവാഹികൾ സൂചിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സി.എസ് നാസർ, സെക്രട്ടറി സി.എച്ച് മുനീർ, സ്വാഗത സംഘം ചെയർമാൻ കെ.ജി സത്യൻ, ട്രഷറാർ മിഘോഷ് മാത്യു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.