rama-babu
ഒക്കൽ പഞ്ചായത്തിൽ പ്രളയബാധിതർക്ക് കാർഷിക ഉത്പന്നങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് രമ ബാബു നൽകി ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: ഒക്കൽ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ പ്രളയബാധിത ജെ.എൽ.ജി ഗ്രൂപ്പ് കർഷകർക്ക് കാർഷിക ഉപകരണ കിറ്റ് വിതരണം ചെയ്തു. 17 ഗ്രൂപ്പുകൾക്കാണ് കിറ്റ് വിതരണം ചെയ്തത്. കൃഷി പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി വിത്തുകളും ജൈവവളവും വിതരണം ചെയ്തു. മൺവെട്ടി, പിക്കാസ്, വാക്കാത്തി തുടങ്ങി 5000 രൂപ വിലവരുന്ന കിറ്റുകളാണ് വിതരണം ചെയ്തത്. ഒക്കൽ പഞ്ചായത്ത് പ്രസിഡന്റ് രമ ബാബു വിതരണോദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ റഷീല റഷീദ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അൻവർ മരക്കാർ,മെബർമാരായ അൻവർ മുണ്ടേത്ത്, അമ്പിളി ജോഷി, ജെസി ഷാജു, മെമ്പർ സെക്രട്ടറി ബി. ജിജി, ജീവ ആർ.പി ലിജി ജോയി, അക്കൗണ്ടന്റ് സി.എം ബീന എന്നിവർ പ്രസംഗിച്ചു.