abdul-azzes
മാറംപള്ളി സർവീസ് സഹകരണ ബാങ്ക് അംഗങ്ങൾക്ക് ബാങ്ക് പ്രസിഡന്റ് കെ.എം അബ്ദുൽ അസീസ് ലാഭവിഹിതം നൽകുന്നു

പെരുമ്പാവൂർ: മാറംപള്ളി സർവീസ് സഹകരണ ബാങ്ക് അംഗങ്ങൾക്ക് ഓഹരിയുടെ അടിസ്ഥാനത്തിൽ 20 ശതമാനം ലാഭവിഹിത വിതരണം തുടങ്ങി. ബാങ്ക് പ്രസിഡന്റ് കെ. എം അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. എ ജലാൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ ശാരദ, ഡയറക്ടർമാരായ കെ.എ ഇസ്മായിൽ, വി.എ ഹസൈനാർ, എം.എം അബ്ദുൽ റഹീം, ഇ.കെ അബൂബക്കർ എന്നിവർ പ്രസംഗിച്ചു. ഹെഡോഫീസിൽ നിന്നും, ബ്രാഞ്ചുകളിൽ നിന്നും ഡിവിഡന്റ് വാങ്ങാവുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.