മുവാറ്റുപുഴ: പായിപ്ര ഗാമ പഞ്ചായത്തിലെ അങ്കണവാടികളെ പങ്കെടുപ്പിച്ച് കൊണ്ട് കിളിക്കൊഞ്ചൽ 2020 എന്ന പേരിൽ പായിപ്ര ഗവ.യുപി സ്കൂളിൽ അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആമിന മുഹമ്മദ് റാഫി പരിപാടികൾ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.എസ് ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സി.എൻ കുഞ്ഞുമോൾ സ്വാഗതം പറഞ്ഞു. പഞ്ചായത്തംഗം നസീമ സുനിൽ മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് സിറാജുദ്ധീൻ മൂശാരി മോളം സമ്മാനവിതരണം ചെയ്തു. കുട്ടികൾക്കായി ആക്ഷൻ സോഗ്, കളറിംഗ് , കഥപറയൽ, പുഞ്ചിരി റാണി,മിഠായി പെറുക്കൽ, തവളച്ചാട്ടം എന്നിവയും സംഘടിപ്പിച്ചു.