ormacheppe
മാണിക്കമംഗലം എൻ.എസ്.എസ് ഹയർ സെക്കന്ററി സ്കൂളിലെ ഓർമ്മച്ചെപ്പ് സംഗമത്തിൽ ഒത്തുകൂടിയ അദ്ധ്യാപകരും വിദ്യാർത്ഥികളും

കാലടി: മാണിക്കമംഗലം എൻ.എസ്.എസ് ഹയർ സെക്കന്ററി സ്കൂളിലെ 1986-87 ബാച്ചിലെ പൂർവവിദ്യാർത്ഥി സംഗമം ഓർമ്മച്ചെപ്പ് സംഘടിപ്പിച്ചു. താന്നിപ്പുഴ വൈ.എം.സി.എ ഹാളിൽ കൂടിയ സംഗമം പ്രിൻസിപ്പൽ ജി.ഉ ണ്ണിക്കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥി കൂട്ടായ്മ പ്രസിഡന്റ് സി.എ. ജോളി സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. സംഗമത്തിൽ പൂർവ വിദ്യാർത്ഥികളുടെ കുടുംബങ്ങളും അമ്പതോളം മുൻ അദ്ധ്യാപകരും പങ്കെടുത്തു. ഗുരുപൂജ, വിവിധ കലാപരിപാടികൾ എന്നിവ നടന്നു. കൺവീനർ കെ.ടി. ഡേവീസ് സ്വാഗതവും സെക്രട്ടറി ഷീജ ഡേവിസ് നന്ദിയും പറഞ്ഞു.