maram
പട്ടിമറ്റത്തു നില്ക്കുന്ന മരം

കിഴക്കമ്പലം: കിഴക്കമ്പലം മൂവാറ്റുപുഴ റോഡിൽ ഏതു നിമിഷവും നിലം പൊത്തും വിധം ചിതലെടുത്ത് ഉണങ്ങിയ മരങ്ങൾ അപകട ഭീഷണിയായി നിൽകാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ഞാറള്ളൂർ മില്ലും പടിയിലും ,പട്ടിമറ്റം പൊലീസ് സ്റ്റേഷനു സമീപവുമാണ് മരങ്ങൾ ഭീഷണിയായി നിൽകുന്നത്. പട്ടിമറ്റത്തു നിൽകുന്ന മരത്തിന്റെ വേരുകൾ ചിതലെടുത്ത നിലയിലാണ്. മരത്തിനു സമീപം വേയ്സ്റ്റുകൾ കത്തിച്ചതിനെ തുടർന്ന് അടി ഭാഗം ഉണങ്ങിയിട്ടുമുണ്ട്. റോഡിനോട് ചേർന്നാണ് മരം നിൽകുന്നത്. രാപകലില്ലാതെ വാഹനങ്ങൾ ചീറി പായുന്ന വഴിയാണിത്.

ഞാറള്ളൂർ മില്ലും പടി ജംഗ്ഷനിൽ മൂന്നു മരങ്ങൾ ഉണങ്ങിയ നിലയിലാണ്. ഒരു മരം കേടു പിടിച്ച് മുകൾ ഭാഗം ഒടിഞ്ഞു വീണു.മറ്റു രണ്ടു മരങ്ങളുടെ ശിഖരങ്ങളിൽ ഉണക്കു ബാധിച്ച് ഏതു സമയവും ഒടിയാവുന്ന നിലയിലാണ്. മൂന്നു മരങ്ങളും റോഡിനോട് ചേർന്നാണ് നില്ക്കുന്നത്. ബേത് ലെഹേം സ്കൂളിലേക്കുള്ള കുട്ടികൾ ഇതു വഴിയാണ് നടന്നു പോകുന്നത്. മലയോര മേഖലയിലേക്ക് എത്തുന്ന തേക്കടി സംസ്ഥാന പാതയാണിത്. കിഴക്കമ്പലം നെല്ലാട് റോഡ് നവീകരണത്തിന്റെ ഭാഗമായി ബി.എം, ബി.സി ടാറിംഗ് പൂർത്തിയാക്കേണ്ട റോഡിലാണ്. ഏതു സമയത്തും നിലം പൊത്താറായ മരങ്ങൾ നിൽകുന്നത്.

സതീഷ്, സമീപത്തെ വ്യാപാരി

ടെണ്ടർ ക്ഷണിച്ചു പക്ഷെ, വാങ്ങാൻ ആളില്ല

മരം വെട്ടി മാറ്റുന്നതിന് ടെണ്ടർ ക്ഷണിച്ചിരുന്നു എന്നാൽ വനം വകുപ്പ് മരങ്ങൾക്ക് കണക്കാക്കിയ അടിസ്ഥാന വില കൂടുതലായതിനാൽ കച്ചവടക്കാർ ടെണ്ടർ സമർപ്പിച്ചില്ല. രണ്ടു പ്രാവശ്യം പൊതു മരാമത്ത് വകുപ്പ് ടെണ്ടർ നടപടികൾക്ക് തുനിഞ്ഞെങ്കിലും എടുക്കാനാളില്ലാത്തതിനാൽ മാറ്റി വച്ചു.

അതിനെടുക്കുന്ന കാലതാമസം കഴിഞ്ഞു വേണം വീണ്ടും ടെൻഡറിലേയ്ക്ക് കടക്കുന്നത്.

നടപടികൾ പുരോഗമിക്കുന്നു

മരത്തിന്റെ വില പുനർനിർണയത്തിനു നൽകിയിട്ടുണ്ട്. ടെണ്ടർ നടപടികൾ ഉടനടി ഉണ്ടാകും. കിഫ്ബിയുടെ റോഡ് പുനരുദ്ധാരണം നടക്കുന്ന റോഡുകളിലെ 46 മരങ്ങൾ മുറിക്കുന്നതിനാണ് നടപടികൾ പുരോഗമിക്കുന്നത്.

അസീം, അസിസ്റ്റന്റ് എൻജിനീയർ പൊതുമരാമത്ത്