eakathmakam
കുന്നത്തുനാട് യൂണിയനിൽ മോഹിനിയാട്ട നൃത്താവിഷ്‌ക്കാരം ഏകാത്മകം മെഗാ ഇവന്റിനു മുന്നോടിയായി യൂണിയനിൽ നിന്നും പങ്കെടുക്കുന്നവരുടെ 'ഗുരു സമർപ്പണം' അഡ്മിനിസ്‌ട്രേ​റ്റീവ് കമ്മി​റ്റി ചെയർമാൻ കെ.കെ കർണൻ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയനിൽ കുണ്ഡലിനി പാട്ട് ആസ്പദമാക്കിയുള്ള മോഹിനിയാട്ട നൃത്താവിഷ്‌ക്കാരം ഏകാത്മകം മെഗാ ഇവന്റിനു മുന്നോടിയായി യൂണിയനിൽ നിന്നും പങ്കെടുക്കുന്നവരുടെ 'ഗുരു സമർപ്പണം' നടന്നു. അഡ്മിനിസ്‌ട്രേ​റ്റീവ് കമ്മി​റ്റി ചെയർമാൻ കെ.കെ കർണൻ ഉദ്ഘാടനം ചെയ്തു. കലാമണ്ഡലം ഡോ. ധനുഷാ സന്യാലിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.
യൂണിയൻ കൺവീനർ സജിത് നാരായണൻ, കമ്മിറ്റിയംഗം എം.എ രാജു, വനിതാ സംഘം കേന്ദ്രസമിതി പ്രസിഡന്റ് കെ.പി കൃഷ്ണകുമാരി, സെക്രട്ടറി അഡ്വ.സംഗീതാ വിശ്വനാഥൻ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ജയ ഗോപാലകൃഷ്ണൻ, സെക്രട്ടറി ഇന്ദിരാ ശശി, എംപ്ലോയീസ് ഫോറം യൂണിയൻ സെക്രട്ടറി കെ.എം ഗോപാലകൃഷ്ണൻ,യൂത്ത് മൂവ്‌മെന്റ് യൂണിയൻ കൺവീനർ അഭിജിത് ഉണ്ണികൃഷ്ണൻ, കെ.എൻ സുകുമാരൻ വിവിധ ശാഖാ ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു . 18 ന് തൃശൂർ തേക്കിൻകാട് മൈതാനിയിലാണ് ലോക ഗിന്നസ് റെക്കോഡിൽ ഇടം തേടി നൃത്താവിഷ്ക്കാരം നടക്കുന്നത്. കുന്നത്തുനാട് യൂണിയനിൽ നിന്നും 200 പേരെയാണ് പങ്കെടുക്കുന്നത്.