ആലുവ: തുരുത്ത് ഗ്രാമദളം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സദസ് ടെൽക്ക് ചെയർമാൻ എൻ.സി. മോഹനൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് പി.സി. സതീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി മുഖ്യ പ്രഭാഷണം നിർവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഗായത്രി വാസൻ, മനോജ് പി. മൈലൻ, ലൈബ്രറി സെക്രട്ടറി കെ.പി. അശോകൻ, ജോയിന്റ് സെക്രട്ടറി എസ്. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.