കോലഞ്ചേരി: സിന്തൈറ്റും, സി.വി.ജെ ഫൗണ്ടേഷനും ഐക്കരനാട് പഞ്ചായത്തിലെ പ്രധാന റോഡുകളിൽ തെരുവു വിളക്കുകൾ സ്ഥാപിച്ചു. മാനേജിംഗ് ഡയറക്ടർ വിജു ജേക്കബ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജു അദ്ധ്യക്ഷനായി. കോലഞ്ചേരി മെഡിക്കൽ കോളേജ് - വാലേത്തുപടി, കോലഞ്ചേരി കത്തോലിക്കാ പള്ളി - പെരുവുംമൂഴി, പുളിഞ്ചോട് - പത്താം മൈൽ, കടയിരുപ്പ് - ഇരുപ്പച്ചിറ റോഡുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.