പിറവം: പിറവം വലിയപള്ളിയിലെ വി.ദനഹാ പെരുന്നാളിന് തിരക്കേറി. നാളെയും മറ്റന്നാളുമാണ് പ്രധാന പെരുന്നാൾ യേശുക്രിസ്തു യോർദാൻ നദിയിൽ വച്ച് യോഹന്നാൻ സ്ഥാപകനിൽ നിന്ന് മാമോദീസ സ്വീകരിച്ചതിന്റെ സ്മരണയിലാണ് വിശ്വാസികൾ ആറ് ദിവസം നീണ്ടു നിൽക്കുന്ന വലിയപള്ളിയിലെ ഏറ്റവും വിശേഷപ്പെട്ട ദനഹ പെരുന്നാൾ ആഘോഷിക്കുന്നത്.
നാളെ രാവിലെ 7 നും 9 മും വി.കുർബാന വെെകീട്ട് 4 ന് പേപ്പതി ചാനലിൽ നിന്നും ആരംഭിക്കുന്ന പ്രദക്ഷിണം പട്ടണം ചുറ്റി രാത്രി 9 ന് പള്ളിയിലെത്തി ആഘോഷത്തോടെ സമാപിക്കും. പഞ്ചാരിമേളം, ബാന്റ്മേളം, ശിങ്കാരിമേളം തുടങ്ങിയ പെരുന്നാളിന് മാറ്റം കൂട്ടും.
6 ന് രാവിലെ 7 ന് പ്രഭാത പ്രാർത്ഥന 8 ന് വി.ദനഹാ ശുശ്രൂഷ, 9 ന് വി.മൂന്നിൻമേൽ കുർബാന, 10.30 ന് പ്രസംഗം, 11 ന് പള്ളിയിൽ നിന്നും കരവട്ടെ കുരിശിങ്കലേക്ക് പ്രദക്ഷിണം, . 12.30 ന് ലുത്തിനിയ ആശിർവാദം, 12.45 ന് സ്ളീബ എഴുന്നെള്ളിപ്പ് 1. .30 ന് കൊടിയിങ്ങും.
പ്രധാന പെരുന്നാളിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ.സ്കറിയ വട്ടക്കാട്ടിൽ,സഹ വികാരിമാരായ ഫാ.ഏലിയാസ് ചെറുകാട്,ഫാ.മാത്യൂസ് വാതക്കാട്ടേൽ, ഫാ.മാത്യൂസ് കാഞ്ഞിരംപാറ, പെരുന്നാൾ കമ്മറ്റി കൺവീനർ ജെബി കാരിത്തടത്തിൽ, ജോയി തേക്കുംമൂട്ടിൽ, ജോയി തെന്നൽ ,ജോണി തെന്നശേരിൽ തുടങ്ങിയവർ അറിയിച്ചു.