കൊച്ചി: പള്ളിവാതുക്കൽ ജോസഫ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനം നാളെ (തിങ്കൾ) ഉച്ചയ്ക്ക് മൂന്നിന് പാലാരിവട്ടം പി.ഒ.സിയിൽ എറണാകുളം അങ്കമാലി അതിരൂപത മെത്രാപൊലീത്ത മാർ ആന്റണി കരിയിൽ നിർവഹിക്കും. സുപ്രീംകോടതി റിട്ട. ജസ്റ്റിസ് കുര്യൻ ജോസഫ് അദ്ധ്യക്ഷനാകും. വൃദ്ധസദനങ്ങൾക്കും മാനസികശാരീരിക ബുദ്ധിമുട്ടുള്ളവർക്കായി നടത്തുന്ന സ്ഥാപനങ്ങൾക്കും ഉപകരണങ്ങൾ നൽകുകയാണ് ട്രസ്റ്റിന്റെ ലക്ഷ്യമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി രാവിലെ 9.30ന് മത ധർമ്മ സ്ഥാപനങ്ങൾ പാലിക്കേണ്ട നിയമ വശങ്ങളെക്കുറിച്ച് സെമിനാർ നടക്കും. ആദായ നികുതി വകുപ്പ് കമ്മീഷണർ സുധാംശു ശേഖർ ഉദ്ഘാടനം ചെയ്യും.