മൂവാറ്റുപുഴ: രാജ്യത്തെ മതപരമായി ഭിന്നിപ്പിക്കുന്ന മോദി ഗവൺമെന്റിനെതിരെ, ഭരണഘടനയെ സംരക്ഷിക്കുക പൗരത്വ ഭേദഗതി ബിൽ പിൻവലിക്കുക എന്ന മുദ്രാവാക്യമുയർത്തി എൽ ഡി എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ റിപബ്ലിക് ദിനത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെയ മനുഷ്യചങ്ങല തീർക്കുകയാണ്. മനുഷ്യ ചങ്ങലയുടെ പ്രചരണാർത്ഥമുള്ള ജാഥയുടെ ഉദ്ഘാടനം ജനുവരി 17 ന് മൂവാറ്റുപുഴയിൽ നടക്കും. പരിപാടികളുടെ വിജയത്തിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം ശനിയാഴ്ച വൈകിട്ട് നാലിന് മൂവാറ്റുപുഴ അർബൻ സഹ.ബാങ്ക് ഹാളിൽ ചേരുമെന്ന് നിയോജക മണ്ഡലം കൺവീനർ എൻ.അരുൺ അറിയിച്ചു.