മൂവാറ്റുപുഴ: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 8 ന് വൈകിട്ട് 4 ന് മുളവൂർ മഹല്ല് ഏകോപന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി നടക്കും. പതുപ്പാടി ജുമാമസ്ജിദ് അങ്കണത്തിൽ നിന്നും ആരംഭിക്കുന്ന റാലി ഹെൽത്ത് ജംഗ്ഷൻ, ചിറപ്പടി, പി.ഒ.ജംഗ്ഷൻ, വായനശാലപ്പടി ചുറ്റി മുളവൂർ പൊന്നിരിയ്ക്കപ്പറമ്പിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം നടക്കും. ഇതോടനുബന്ധിച്ച് പൊന്നിരിക്കപ്പറമ്പ് ദാറുസ്സലാം മദ്രസ ഹാളിൽ നടന്ന സംഘാടകസമതി യോഗം മുളവൂർ സെൻട്രൽ ജുമാമസ്ജിദ് ഇമാം എം.ബി.അബ്ദുൽ ഖാദർ മൗലവി ഉദ്ഘാടനം ചെയ്തു. പി.എം.സിദ്ധീഖ് ബാഖവി മുഖ്യപ്രഭാഷണം നടത്തി. മതപണ്ഡിതൻമാർ രക്ഷാധികാരികളും, മുളവൂരിലെ എല്ലാ മസ്ജിദ് ഭാരവാഹികളും ഉൾകൊള്ളുന്ന മഹൽ ഏകോപന സമിതിയെ യോഗം തിരഞ്ഞെടുത്തു. എം.ബി.അബ്ദുൽ ഖാദർ മൗലവി (ചെയർമാനും) എം.എം.സീതി മുളാട്ട് (കൺവീനറും) സൈനുദ്ദീൻ ചിരണ്ടായം(ട്രഷറർ) എന്നിവരെ ഭാരവാഹികളായും തിരഞ്ഞെടുത്തു.