കൊച്ചി:എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം കരിമീൻ കർഷകരുടെ സംഗമം നടത്തുന്നു. ജനുവരി 17ന് രാവിലെ 11 മണിക്ക് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലാണ് (സി.എം.എഫ്.ആർ.ഐ)സംഗമം. കർഷകരുടെ പ്രശ്നങ്ങൾ ചർച്ചചെയ്യലാണ് ലക്ഷ്യം.
നേരത്തെ പരിശീലനം നൽകിയവരിൽ നിന്ന് തിരഞ്ഞെടുത്ത കർഷകരെ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ കരിമീൻ വിത്തുൽപാദനവിപണന സംരംഭത്തിൽ പങ്കാളികളാക്കും. 13ന് മുമ്പായി രജിസ്റ്റർ ചെയ്യണം. ഫോൺ: 8281757450.