ആലുവ: റെയിൽവെ യാത്രക്കൂലി വർദ്ധനവിലും ഇന്ധനവില വർദ്ധനവിലും പ്രതിഷേധിച്ച് എഫ്.എസ്.ഇ.ടി.ഒ ആലുവ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലുവ മിനി സിവിൽ സ്റ്റേഷനിൽ പ്രതിഷേധപ്രകടനവും യോഗവും നടത്തി. താലൂക്ക് സെക്രട്ടറി എൻ.ബി. മനോജ് ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ ജില്ലാ ട്രഷറർ മുസ്തഫാ കമാൽ, എൻ.കെ. സുജേഷ്, കൃഷ്‌ണേന്ദു, പി.കെ. മണി, അജയകുമാർ തുടങ്ങിയവർ സംസാരിച്ചു.