പിറവം:ക്നാനായ കത്തോലിക്ക ഫെറോനാ പള്ളിയിൽ പൂജരാജാക്കന്മാരുടെ രാക്കുളിത്തിരുന്നാൾ ജനുവരി 7 ന് സമാപിക്കും. ഇന്ന് വൈകുന്നേരം 6.30ന് ലദീഞ്ഞും, കുർബാനയും, നൊവേനയും നടക്കും.ജനുവരി 5ന് വൈകുന്നേരം ഏഴിന് ന്യൂബസാറിൽ കിഴക്കേകുരിശു പള്ളിയിൽ ലദീഞ്ഞിന് ശേഷം ഫെറോന പള്ളിയിലേക്ക് ടൗൺ ചുറ്റി പ്രദക്ഷിണം . ആറിന് രാവിലെ 6.30നും, 7.30നും കുർബാന, പത്തിന് തിരുനാൾ റാസ,​വൈകുന്നേരം ഏഴിന് പള്ളി ഗ്രൗണ്ടിൽ സ്റ്റാർസ് ഒഫ് കൊച്ചി , പാലാ കമ്മ്യൂണിക്കേഷൻ അവതരിപ്പിക്കുന്ന കോമഡി ബാന്റും സംഗീത വിരുന്നും. ഏഴിന് രാവിലെ 6.30ന് സെമിത്തേരി സന്ദർശനവും കുർബാനയും നടക്കും.