കൊച്ചി:മാറമ്പള്ളി എം.ഇ.എസ് കോളേജിലെ ബി.വോക്ക് അനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ വിഭാഗം വിദ്യാർഥികളുടെ ചിത്രപ്രദർശനം 'പിറ്റിയൂറ 2020' ഇന്ന് ഡർബാർ ഹാളിൽ തുടക്കമാകും. രാവിലെ പത്തിന് മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയ്യും. അക്രലിക്ക് മാദ്ധ്യമമാക്കി വരച്ച 60 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നതെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒമ്പതിന് സമാപിക്കും. വൈസ് പ്രിൻസിപ്പൽ ഡോ. പി .പി മൻസൂർ അലി, അജ്മിഷ മൈദീൻ, കെ .എൻ ജയ്ദീപ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.