പറവൂർ : ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളങ്ങളും നാടൻവള്ളങ്ങളും മാറ്റുരയ്ക്കുന്ന പുത്തൻവേലിക്കര ജലോത്സവം നാളെ പുത്തൻവേലിക്കര കായലിൽ നടക്കും. രാവിലെ ഒമ്പതിന് സംഘാടകസമിതി പ്രസിഡന്റ് ടി.കെ. സദാനന്ദൻ പതാക ഉയർത്തും. പതിനൊന്നിന് വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് പി.വി. ലാജു അദ്ധ്യക്ഷത വഹിക്കും. എസ്.ഐ കെ.സി. രമേഷ് ജലഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. ജേതാക്കൾ‍ക്ക് എസ്. ശർമ എം.എൽ.എ ട്രോഫി സമ്മാനിക്കും. സീസണിൽ പറവൂർ മേഖലയിൽ നടക്കുന്ന അവസാന ജലമേളയാണ് പുത്തൻവേലിക്കരയിൽ നടക്കുന്നത്. ഭുവനേശ്വരി ബോട്ട് ക്ലബാണ് സംഘാടകർ.

ബി ഡ്രേഡിൽ ജിബി തട്ടകൻ, ഗോതുരുത്ത്, ചെറിയപണ്ഡിതൻ, ജി.എം.എസ്, സെന്റ് സെബാസ്റ്റ്യൻ രണ്ടാമൻ, മയിൽവാഹനൻ എന്നീ വള്ളങ്ങളും മയിൽപ്പീലി, ദേവസേനാപതി, തലക്കാട്ടമ്മ, നെപ്പോളിയൻ, യോദ്ധാവ്, പൊഞ്ഞനത്തമ്മ രണ്ടാമൻ, നീലകണ്ഠൻ, നല്ലിടയൻ, മണവാളൻ, രുദ്രമാല, സെബധിപുത്രൻ, കൊടുങ്ങല്ലൂരമ്മ, ശ്രീഅയ്യപ്പൻ, വായുപുത്രൻ എന്നീ നാടൻ വള്ളങ്ങളുമാണ് ജലോത്സവത്തിൽ പങ്കെടുക്കുന്നത്.