പറവൂർ : സിന്ധു വിജയകുമാറിന്റെ കവിതാസമാഹാരം നേരുടൽ നാളെ (ഞായർ) വൈകിട്ട് അഞ്ചിന് പറവൂർ അംബേദ്കർ പാർക്കിൽ കവി കൈതപ്രം ദാമോദരൻ നമ്പൂതിരി പ്രകാശി​പ്പി​ക്കും. കണ്ണൂർ സർവകലാശാല പരീക്ഷാ കൺട്രോളർ ഡോ. പി.ജെ. വിൻസെന്റ് പുസ്തകം ഏറ്റുവാങ്ങും. സമ്മേളനം വി.ഡി. സതീശൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. കവി മുരുകൻ കാട്ടാക്കട മുഖ്യാതിഥിയാകും.