പിറവം: യാക്കോബായ സഭയുടെ പിറവത്തെ പുതിയ ദേവാലയത്തിൽ വിശുദ്ധ ദനഹാ പെരുന്നാൾ ഇന്ന് സമാപിക്കും.
കോടതി വിധിയെ തുടർന്ന് വലിയ പള്ളിയിൽ ആരാധനാ സൗകര്യം നഷ്ടമായതിനെ തുടർന്നാണ് സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ക്രിസ്ത്യൻ കോൺഗ്രിഗേഷൻ പുതിയ ദേവാലയം നിർമിച്ചത്. രണ്ടായിരത്തി അഞ്ഞൂറോളം കുടുംബങ്ങളുള്ള യാക്കോബായ വിഭാഗം പള്ളിയിലെ പ്രധാന പെരുന്നാൾ മുന്നിൽ കണ്ടാണ് പാട്ടത്തിനെടുത്ത സ്ഥലത്ത് ഒന്നര മാസം കൊണ്ട് ദൈവാലയം പൂർത്തിയാക്കിയത്.
ഇന്നലെ പേപ്പതി ചാപ്പലിൽ നിന്നും പിറവത്തേക്ക് നടന്ന പ്രദക്ഷിണത്തിൽ ഒട്ടനവധി വിശ്വാസികൾ പങ്കെടുത്തു. ഇന്ന് ദനഹാ ശുശ്രൂഷ നടക്കും. വികാരി ഫാ.വർഗീസ് പനച്ചിയിൽ ഫാ.എൽദോസ് പാങ്കോട്, ഡീക്കൻ അജു ചാലപ്പുറം, കോൺഗ്രിഗേഷൻ ഭാരവാഹികളായ സണ്ണി വള്ളവത്താട്ടിൽ, ജോയി വാക്കാനായിൽ, ബിജു അമ്മിണിശ്ശേരിൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പെരുന്നാളാഘോഷം.