കോലഞ്ചേരി: ഇടമലയാർ ഹൈ ലെവൽ കനാലിൽ ഇന്ന് വെള്ളമെത്തും. രാവലെ ഷട്ടർ തുറക്കുമെന്ന് പെരിയാർ വാലി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ബേസിൽ പോൾ പറഞ്ഞു. കനാലുകളുടെ അറ്റകുറ്റ പണി കഴിയാൻ വൈകിയതാണ് വെള്ളമെത്താൻ കാലതാമസമുണ്ടാക്കിയത്. ഇതോടെ പെരുമ്പാവൂർ കുന്നത്തുനാട് നിയോജക മണ്ഡലങ്ങളിലുണ്ടായ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനു പരിഹാരമാകും. വേനൽ കഠിനമാകാൻ തുടങ്ങിയതോടെ കിണറുകളിൽ ജല വിതാനം താഴ്ന്ന് കുടിവെള്ള ക്ഷാമത്തിലേയ്ക്ക് എത്തിയിരുന്നു. കാർഷിക വിളകളും കരിഞ്ഞുണങ്ങുന്ന അവസ്ഥയിലെത്തി. ഭൂതത്താൻ കെട്ടിൽ നിന്നും വെങ്ങോല വഴിയെത്തി കടയിരുപ്പ് ചോറ്റാനിക്കര ഭാഗത്തേക്കാണ് കനാൽ ഒഴുകുന്നത്. ഹൈ ലെവൽ കനാലിൽ വെള്ളമെത്തുന്നതോടെ രണ്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ ബ്രാഞ്ച് കനാലുകളിലേയ്ക്കും വെള്ളം തുറന്നു വിടും.