പറവൂർ : പട്ടണം നീലീശ്വരം ശ്രീമഹാദേവ ക്ഷേത്രത്തിൽ മഹോത്സവത്തിന് നാളെ (ഞായർ) വൈകിട്ട് ഏഴിന് മറ്റപ്പിള്ളി നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറും. ആറരയ്ക്ക് അഷ്ടപദി, എട്ടിന് നൃത്തസന്ധ്യ. 6ന് വൈകിട്ട് ഏഴിന് നൃത്തനൃത്ത്യങ്ങൾ, 7ന് വൈകിട്ട് ഏഴിന് നാമജപലഹരി, 8ന് വൈകിട്ട് ഏഴിന് നാടകം - അമ്മ ഒന്നാം സാക്ഷി. മഹോത്സവദിനമായ 9ന് രാവിലെ എട്ടിന് നെറ്റിപ്പട്ട സമർപ്പണം, എട്ടരയ്ക്ക് ശ്രീബലി എഴുന്നള്ളിപ്പ്, പതിനൊന്നരയ്ക്ക് ആനയൂട്ട്, വൈകിട്ട് നാലിന് പകൽപ്പൂരം തുടർന്ന് സേവ, ദീപാരാധന, വെടിക്കെട്ട്, രാത്രി ഒന്നിന് വലിയ വിളക്കിനെഴുന്നള്ളിപ്പ്, 10 ന് പുലർച്ചെ ആർദ്രാദർശനം, ആർദ്രവിളക്ക്, രാവിലെ എട്ടരയ്ക്ക് ആറാട്ടിനെഴുന്നള്ളിപ്പ്, ആറാട്ടുവരവ്, കൊടിയറിക്ക്, പതിനൊന്നിന് ആറാട്ടുസദ്യയോടെ സമാപിക്കും.