കൊച്ചി: എറണാകുളത്ത് താമസിക്കുന്ന കാസർകോടുകാർ ചേർന്ന് വെൽഫെയർ അസോസിയേഷൻ ഒഫ് കാസർകോട് എറണാകുളം എന്ന സംഘടനക്ക് രൂപം നൽകിയതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനത്തിനും കലാകായിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിലെ ഉന്നമനത്തിനുമായി പ്രവർത്തിക്കുകയാണ് ലക്ഷ്യം. നിലവിൽ എറണാകുളം ജില്ലയിൽ 5000ത്തിലധികം കാസർകോടുകാരുണ്ട്. സംഘടനയുടെ ആഭിമുഖ്യത്തിൽ ഇന്ന് (ശനി) രാവിലെ 9 ന് എറണാകുളം ഐ.എം.എ ബ്ലഡ് ബാങ്കിൽ നടത്തുന്ന രക്തദാനക്യാമ്പ് ടി .ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. എം .എം അസ്ലം, ഷമീൻ , അഷ്‌റഫ്, അബ്ദുൾ കരീം, മുഹമ്മദ് അഷ്‌റഫ്, നിസാൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.