കൊച്ചി: മലങ്കര മാർത്തോമ്മ സുറിയാനി സഭ കോട്ടയം , കൊച്ചി ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ഭദ്രാസന കൺവൻഷൻ നാളെ ( ഞായർ) മുതൽ 12വരെ കോട്ടയം മാർത്തോമ്മ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും.
വൈകിട്ട് ആറിന് മാർത്തോമ്മ സഭ പരമാദ്ധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പോലിത്ത കൺവൻഷൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
12ന് രാത്രി എട്ടിന് സമാപനസമ്മേളനം ഡോ. യുയാക്കീം മാർ കൂറിലോസ് എപ്പിസ്‌കാപ്പ ഉദ്ഘാടനം ചെയ്യും. ടി.എസ്. ഫിലിപ്പ്, ഭദ്രാസന ട്രഷറർ എ.എം. മണി, കുരുവിള മാത്യൂസ്, എബി വർഗീസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.