പറവൂർ: ചേന്ദമംഗലം കുന്നത്ത് തളി മഹാദേവ ക്ഷേത്രത്തിൽ മഹോത്സവത്തിന് നാളെ (ഞായർ)​കൊടിയേറും. രാത്രി എട്ടിന് വേഴപ്പറമ്പ് ദാമോദരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ്. രാത്രി എട്ടിന് കരോക്കെ ഗാനമേള, 6ന് വൈകിട്ട് ഏഴിന് തിരുവാതിരക്കളി, രാത്രി എട്ടരയ്ക്ക് കലാസന്ധ്യ, 7ന് വൈകിട്ട് ഏഴരയ്ക്ക് ക്ളാസിക്കൽ ഡാൻസ് ഡ്രാമ, 8ന് രാവിലെ പതിനൊന്നിന് പ്രസാദഊട്ട്, വൈകിട്ട് ഏഴിന് നൃത്തസന്ധ്യ, രാത്രി പത്തിന് മെഗാഷോ, മഹോത്സവ ദിനമായ 9ന് രാവിലെ പുരാണപാരായണം, എട്ടരയ്ക്ക് ശ്രീവേലി, മേജർസെറ്റ് പഞ്ചാരിമേളം, വൈകിട്ട് മൂന്നരയ്ക്ക് കാഴ്ചശ്രീബലി, ആറിന് പാണ്ടിമേളം, രാത്രി ഒമ്പതിന് ദീപാരാധന, ഒമ്പതരയ്ക്ക് നൃത്തനൃത്യങ്ങൾ, പന്ത്രണ്ടിന് വിളക്കിനെഴുന്നള്ളിപ്പ്, 10ന് രാവിലെ ആറരയ്ക്ക് പുരാണപാരായണം, എട്ടിന് കൊടിയിറക്ക് തുടർന്ന് ആറാട്ടെഴുന്നള്ളിപ്പും ആറാട്ട് പറയും.