roji
പൗരത്വ ഭേദഗതി നിയമത്തിനെതിരെ അങ്കമാലി ടൗൺ ജുമാമസ്ജിദിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധ റാലിക്ക് തുടക്കംകുറിച്ച് റോജി.എം.ജോൺ എം.എൽ.എ ജുമാമസ്ജിദ് പ്രസിഡന്റ് അബ്ദുൽവഹാബ് റാവുത്തർക്ക് ദേശീയപതാക കൈമാറുന്നു.

അങ്കമാലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ഭരണഘടന സംരക്ഷിക്കണമെന്നുമാവശ്യപ്പെട്ട് അങ്കമാലി ടൗൺ ജുമാമസ്ജിദിന്റെ ആഭിമുഖ്യത്തിൽ ടൗണിൽ പ്രതിഷേധറാലി സംഘടിപ്പിച്ചു. റോജി.എം.ജോൺ എം.എൽ.എ ദേശീയ പതാക ടൗൺ ജുമാമസ്ജിദ് പ്രസിഡന്റ്അബ്ദുൽവഹാബ് റാവുത്തർക്ക് കൈമാറി. നഗരസഭ ചെയർപേഴ്‌സൺ എം.എ. ഗ്രേസി, നഗരസഭ പ്രതിപക്ഷ നേതാവ് റീത്ത പോൾ, വാർഡ് കൗൺസിലർ ബാസ്റ്റിൻ.ഡി.പാറക്കൽ, സി.ബി. രാജൻ, പി.വി. സജീവ്, എം.എം. ബാവ മൗലവി, ഇമാം ഇബ്രാഹിം മൗലവി മുള്ളരിങ്ങാട് തുടങ്ങിയവർ നേതൃത്വം നൽകി.