കിളിമാനൂർ : കാഥികൻ പുളിമാത്ത് ശ്രീകുമാറിന്റെ 'സ്നേഹിച്ചു തീരാത്ത ഗന്ധർവൻ' എന്ന പുതിയ കഥയുടെ ഉദ്ഘാടനം ഇന്ന് (ശനി​) വൈകിട്ട് മൂന്നരയ്ക്ക് കിളിമാനൂർ രാജാരവിവർമ്മ ആർട്ട് ഗ്യാലറിയിൽ മുല്ലക്കറ രത്നാകരൻ എം.എൽ.എ നിർവ്വഹിക്കും. ബി. സത്യൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. രാഷ്ടീയ - കലാ - സാംസ്കാരിക രംഗത്ത് പ്രമുഖർ പങ്കെടുക്കും. ഫോറം ഒഫ് റസിഡൻസ് അസോസിയേഷൻ കിളിമാനൂർ, കഥാപ്രസംഗ പരിപോഷണ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി.