പിറവം: മുളക്കുളം വടക്കേകര പാലച്ചുവട് തിരുവീശംകുളം ശ്രീമഹാദേവക്ഷത്രത്തിൽ തിരുവുത്സവത്തിനും ഭാഗവത സപ്താഹ യജ്ഞത്തിനും ഭക്ത ജനത്തിരക്കേറി മാവേലിക്കര സുനിൽജിയാണ് യജ്ഞാചാര്യൻ . ഇന്ന് രാവിലെ 6 ന് മഹാഗണപതിഹോമം 11 ന് രുഗ്മിണി സ്വയംവരം, ഉച്ചയ്ക്ക് 1 ന് സ്വയം വര സദ്യ .വെെകീട്ട് 7 ന് ജോബി ബാലകൃഷ്ണന്റെ പ്രഭാഷണവും നാളെ രാവിലെ 1.30 ന് സന്താന ഗോപാലപൂജ, 1 ന് പ്രസാദ ഊട്ട് , വെെകീട്ട് 5 ന് സർവെെശ്വര പൂജ, 7 ന് ദീപാരാധന , 7,45 ന് ഡാൻസ് എന്നിവയും തിങ്കളാഴ്ച രാവിലെ 10 ന് വിഷ്ണുപൂജ തുടർന്ന് നെയ്യ് വിളക്ക് പൂജ , 12.30 ന് അവഭൃതസ്നാനഘോഷ യാത്ര, ഉച്ചയ്ക്ക് 1 ന് പ്രസാദ ഊട്ട് , 6.30 ന് ദീപാരാധന , 7 .30 ന് ഭജൻസ് ,

ചൊവ്വാഴ്ച രാവിലെ 6.45 ന് മഹാമൃത്യഞജയഹോമം, വെെകീട്ട് 6 ന് കാഴ്ചശ്രീബലി ,രാത്രി 7.45 ന് ശാസ്ത്രീയ സംഗീതം , 8 ന് ചാക്യാർകൂത്ത്, 9 ന് കുമാരി അഞ്ജന അനീഷിന്റെ മോഹിനിയാട്ടം, പുധൻ രാവിലെ 8 ന് പന്തീരടി പൂജ , വെെകീട്ട് 6 ന് കാഴ്ചശ്രീബലി , 6.40 ന് നിറമാല, കളഭചാർത്ത്, 6.50ന് ശിവസഹസ്രനാമാർച്ചന രാത്രി 7.45 ന് തിരുവനന്തപുരം വെെഗ അവതരിപ്പിക്കുന്ന നാടകം - അഗ്നിമുദ്ര , തിരുവുൽസവ സമാപന ദിവസമായ ജനുവരി 9 ന് രാവിലെ 11 ന് പ്രഭാഷണം , ഉച്ചയ്ക്ക് തിരുവാതിര ഊട്ട് ,വെെകീട്ട് 5 ന് ചെണ്ടമേളം, 6.30 ന് ദീപാരാധന, ദീപക്കാഴ്ച , 6.45 ന് ക്ഷേത്രമെെതാനിയിൽ നിന്നും ചെണ്ടമേളം, പൂക്കാവടി, മയിലാട്ടം, പമ്പമേളം , കരകാട്ടം തുടങ്ങിയവയുടെ അകമ്പടിയോടെ താലപ്പൊലിഘോഷയാത്ര ആരംഭം. രാത്രി 10.30 ന് താലപ്പൊലി സമർപ്പണം. 12 അത്താഴപൂജയോടെ അവസാനിക്കും.