ആലുവ: കടുങ്ങല്ലൂർ പഞ്ചായത്ത് 11-ാം വാർഡിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പൂതോളിൽ റോഡ് വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രത്നമ്മ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.കെ. ഷാനവാസ്, അംഗം എം.എം. ആന്റണി, സാജിത ഹബീബ്, ശോഭ, കെ.എ. അഷറഫ്, ഐ.വി. ദാസൻ, എസ്. പ്രകാശൻ, കെ.ടി. ഭാസി എന്നിവർ സംസാരിച്ചു.