ആലുവ: കളമശേരി ബ്ലോക്ക് കോൺഗ്രസ് ജനറൽ ബോഡി യോഗം മുപ്പത്തടം ഇന്ദിരാഭവനിൽ കൂടി. ബ്ലോക്ക് പ്രസിഡന്റ് വി.കെ. ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. പൗരത്വനിയമ ഭേദഗതിക്കെതിരെ ജനുവരി 10ന് ഹൈബി ഈഡൻ എം.പി നയിക്കുന്ന ലോംഗ് മാർച്ചിൽ 300 പ്രവർത്തകരെ പങ്കെടുപ്പിക്കും. 13ന് എറണാകുളത്ത് നടക്കുന്ന യു.ഡി.എഫ് മേഖലാ റാലി വിജയിപ്പിക്കുന്നതിനും തീരുമാനിച്ചു. കെ.പി.സി.സി സെക്രട്ടറി ബി.എ. അബ്ദുൾ മുത്തലിബ്, കെ.കെ. ജിന്നാസ്, സുരേഷ് മുട്ടത്തിൽ, എൻ.ആർ. ചന്ദ്രൻ എന്നിവർ സംസാരിച്ചു.