citu
ഐക്യ ട്രേഡ് യൂണിയൻ മരട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കാൽനട പ്രചരണ ജാഥ സി.ഐ.ടി.യു.ജില്ലാ കമ്മിറ്റി അംഗം ബി.എസ്.നന്ദനൻ ഉദ്ഘാടനംചെയ്യുന്നു. എ.ഐ.ടി.യു.സി.നേതാവ് എ.എം.മുഹമ്മദ് കെ.എ.ദേവസി, പി.ബി.വേണഗോപാൽ, സി.ബി.പ്രതീപ് കുമാർ, എ.ആർ.പ്രസാദ് എന്നിവർസമീപം

മരട് :ഐക്യ ട്രേഡ് യൂണിയൻ മരട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എട്ടിന് നടക്കുന്ന അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കുന്നതിനായി കാൽനട പ്രചരണ ജാഥ നടത്തി.മരടിൽ നിന്നുംആരംഭിച്ച പ്രചരണജാഥനെട്ടൂരിൽ സമാപിച്ചു. ജാഥയുടെ പ്രചരന്ന പരിപാടി സി.ഐ.ടി.യു.ജില്ലാ കമ്മിറ്റി അംഗം ബി.എസ്.നന്ദനൻ ഉദ്ഘാടനംചെയ്തു. എ.ഐ.ടി.യു.സി.നേതാവ് എ.എം.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കെ.എ.ദേവസി,പി.ബി.വേണഗോപാൽ സി.ബി.പ്രതീപ് കുമാർ,എ.ആർ.പ്രസാദ് എന്നിവർ പ്രസംഗിച്ചു. ഒട്ടേറെ പ്രദേശങ്ങളിലൂടെ സഞ്ചരിച്ചു വൈകിട്ടു നെട്ടൂർ സമാന്തരപാലത്തിനു സമീപം നടന്ന സമാപന സമ്മേളനം എ.ഐ.ടി.യു.സി.നേതാവ് എ.കെ-സജീവൻ ഉദ്ഘാടനം ചെയ്തു. പി.ബി.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ച 'സി.പി.എം.ലോക്കൽ സെക്രട്ടറി സി.ആർ.ഷാനവാസ്,സി.പി.ഐ. ലോക്കൽ സെക്രട്ടറി എ :ആർ.പ്രസാദ് കെ.എ.ദേവസി, വിനോദ് തുടങ്ങിയവർ സംസാരിച്ചു.