പറവൂർ : കുന്നുകര ഗ്രാമപഞ്ചായത്തിൽ സമ്പൂർണ ഭക്ഷ്യസുരക്ഷാപദ്ധതി നടപ്പിലാക്കുന്നിതിനോടനുബന്ധിച്ച് ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജിൽ വിദ്യാർത്ഥികൾക്കായി സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം എന്ന വിഷയത്തിൽ ബോധവത്കരണ ക്ളാസ് നടത്തി. പ്രിൻസിപ്പൽ ഡോ. കുമാരി ഇന്ദിര ഉദ്ഘാടനം ചെയ്തു. ഹുഡ് സേഫ്റ്റി ഓഫീസർമാരായ കെ.എ. വൈശാഖൻ, ഡോ. നീതു നദീർ എന്നിവർ ക്ളാസെടുത്തു.