• ജില്ലാതല പരാതിപരിഹാര അദാലത്ത്
കൊച്ചി:റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരാതി പരിഹാര അദാലത്ത് 'സഫലം' ഇന്ന് (ശനി) എറണാകുളം മഹാരാജാസ് കോളേജ് ആഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10 ന് അദാലത്ത് ആരംഭിക്കും. കണയന്നൂർ താലൂക്കിലെ 410 അപേക്ഷകളാണ് പരിഗണിക്കുക.