nss
കോട്ടപ്പുറം എൻ.എസ്.എസ് കരയോഗത്തിൽ നടന്ന മന്നം ജയന്തി ആഘോഷങ്ങൾ ഹൈബി ഈഡൻ എം പി, സ്വാമി പുരന്ദരാനന്ദ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കേരളത്തിന്റെ മതേതരമുഖം ഉയർത്തിപ്പിടിക്കുന്നതിൽ നേതൃത്വപരമായ പങ്കു വഹിച്ച മഹാനായിരുന്നു മന്നത്ത് പത്മനാഭനെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. ആലങ്ങാട് കോട്ടപ്പുറം എൻ.എസ്.എസ് കരയോഗം സംഘടിപ്പിച്ച മന്നം ജയന്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരയോഗം പ്രസിഡന്റ് കെ.എ. ജയദേവൻ അദ്ധ്യക്ഷത വഹിച്ചു. ആലുവ ഹൈന്ദവ സേവാശ്രമം മഠാധിപതി സ്വാമി പുരന്ദരാനന്ദ മുഖ്യ പ്രഭാഷണം നടത്തി. സുബി സുരേഷ്, മുൻ താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് ആർ. പ്രഭാകരൻ നായർ, കെ.എസ്. ഉദയകുമാർ, കെ.എസ്. കലാധരൻ, വി.ബി. മഹേഷ് കുമാർ, എം.പി. സുഭാഷ്, കെ.പി. ദിവാകരൻ നായർ, കെ.ജി. വാസുദേവൻ നായർ, എസ്. അശോക് കുമാർ എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ വച്ച് കേണൽ ആർ.കെ.നായർ,റിട്ട. ബ്രിഗേഡിയർ പി.ജി. ഉഷാദേവി, ഡോ. അജയ് ശങ്കർ, ഡോ.സ്മിത സി. ഇളയിടം എന്നിവരെ ആദരിച്ചു.