മരട്: മരട്പി.എസ്.മിഷൻആശുപത്രിയിൽ ആരംഭിച്ച ജിറിയാട്രിക്ക് പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ഉദ്ഘാടനം ഡി.ജി.പി.ഋഷിരാജ് സിംഗ് നിർവഹിച്ചു.സി.ടി.സി.സന്യാസിനി സഭ സുപ്പീരിയർ ജനറൽ ഡോ.സി.സൂസമ്മ അദ്ധ്യക്ഷത വഹിച്ചു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു പാലിയേറ്റീവ് കെയറിൽ കേരളം മുന്നിലണെങ്കിലുംവീടുകളിൽ വൃദ്ധമാതാപിതാക്കൾക്ക് വേണ്ടത്ര പരിചരണം ലഭിക്കുന്നില്ലന്നും ഉദ്ഘാടനപ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ഡോ:ആനിഷീല,സുപ്പീരിയർ സി.ചാൾസ്,ഡോ:സി.ടി.പി.മെഡിക്കൽ ഡയറക്ടർ ആൻഡ് അഡ്മിനിസ്ടേറ്റർ കുഞ്ഞുമോൻ സെബാസ്ത്യൻ, പി.എച്ച്.സി.മെഡിക്കൽഓഫീസർ ഡോ:ബാലുഭാസി,കെയർ ആൻഡ് ഷെയർ പ്രസിഡന്റ് ടോൺദേവസി,പാലിയേറ്റീവ് കെയർ സ്പെഷ്യലിസ്റ്റ് ഡോ:ജി.മോഹൻ,സിസ്റ്റർസോ:ജയജോസഫ് എന്നിവർ പ്രസംഗിച്ചു.