dileep

കൊച്ചി : നടിയെ ആക്രമിച്ച് അശ്ളീല ദൃശ്യം പകർത്തിയ കേസിൽ നിന്ന് തന്നെ കുറ്റവിമുക്തനാക്കാൻ നടൻ ദിലീപ് നൽകിയ ഹർജിയിൽ വിചാരണക്കോടതി ഇന്നു വിധി പറയും.

ഇരയായ നടിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചുള്ള ദിലീപിന്റെ ഹർജിയിൽ അടച്ചിട്ട കോടതി മുറിയിലാണ് വാദം പൂർത്തിയാക്കിയത്. നേരത്തേ, സുപ്രീം കോടതിയുടെ അനുമതിയോടെ ദൃശ്യം ദിലീപ് പരിശോധിച്ചിരുന്നു. സാങ്കേതിക വിദഗ്ദ്ധന്റെ സഹായത്തോടെ പരിശോധന നടത്തിയതിനെ തുടർന്നാണ് വിടുതൽ ഹർജി നൽകിയത്. പത്താം പ്രതി വിഷ്‌ണു നൽകിയ വിടുതൽ ഹർജിയും ഇന്നു പരിഗണിക്കും. വിചാരണ ആറു മാസത്തിനകം പൂർത്തിയാക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. കുറ്റം ചുമത്തുന്നതിനു മുന്നോടിയായുള്ള പ്രാഥമിക വാദം പൂർത്തിയായി. വിചാരണ നടപടികൾക്കായി ഈ കേസും എറണാകുളം സി.ബി.ഐ കോടതി ഇന്നു പരിഗണിക്കും. കേസിൽ രഹസ്യ വിചാരണയാണ് നടക്കുന്നത്.