നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 367 കള്ളക്കടത്ത് കേസുകൾ. 68 പേർ അറസ്റ്റിലായി. 67.35 കോടി രൂപ വിലമതിക്കുന്ന സാധനങ്ങൾ പുടികൂടി.
ഇതിൽ 67 ശതമാനവും സ്വർണമാണ്.
• 45 .26 കോടി വിലവരുന്ന131 കിലോ സ്വർണം
•അഞ്ച് കോടി വിലമതിക്കുന്ന 4 .6 കിലോഗ്രാം ഹാഷിഷ്
• 61 ലക്ഷം രൂപ വിലയുള്ള വിദേശ സിഗരറ്റ്
• 3 .3 കോടി രൂപയുടെ വിദേശ കറൻസി
•1.8 കോടി രൂപയുടെ ഇന്ത്യൻ കറൻസി
കസ്റ്റംസ് പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ പുല്ലേല നാഗേശ്വരറാവു, കമ്മിഷണർമാരായ മുഹമ്മദ് യൂസഫ്, സുമിത് കുമാർ, അസി.കമ്മീഷണർ ഫ്രാൻസിസ് കോടങ്കണ്ടത്ത് എന്നിവരുടെ മേൽനോട്ടത്തിലാണ് കള്ളക്കടത്ത് പിടിച്ചത്.