കോലഞ്ചേരി: കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ ചൂണ്ടി -രാമമംഗലം, മീമ്പാറ - തിരുവാണിയൂർ റോഡുകൾ ബി.എം, ബി.സി നിലവാരത്തിൽ ടാർ ചെയ്യുന്നതിന് പത്ത് കോടി രൂപയുടെ പ്രത്യേകാനുമതി ലഭിച്ചതായി വി.പി സജീന്ദ്രൻ എം.എൽ.എ അറിയിച്ചു. പത്ത് കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് ആധുനിക നിലവാരത്തിൽ നവീകരിക്കും. റോഡിലെ വെള്ളക്കെട്ടൊഴിവാക്കാൻ ഡ്രൈനേജ്, സൈൻ ബോർഡുകൾ, റിഫ്ളെക്ടറുകൾ എന്നിവയും സ്ഥാപിക്കും.